കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കേരളത്തിലെ 14 ജില്ലകളിലുമുള്ള പഠനകേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ യുജി/ പിജി പ്രോഗ്രാമുകളുടെ കൗൺസിലിങ്ങിനായി അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. ഇതിലേക്കായി കോളേജ് / യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും, വിരമിച്ചവർക്കും, അധ്യാപകരാകാൻ യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഇക്കണോമിക്സ്, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കോമേഴ്‌സ്, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ (അക്കാദമിക് കൗൺസിലർമാരെ) ആവശ്യമുള്ളത്. അവധി ദിവസങ്ങളിലാണ് പഠനകേന്ദ്രങ്ങളിൽ കൗൺസിലിംഗ് സെഷനുകൾ നടക്കുന്നത്. സർവ്വകലാശാല നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം കണക്കാക്കുക. താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – 2024 സെപ്‌റ്റംബർ 2, വൈകിട്ട് 05 മണി http://sgou.ac.in- എന്ന വെബ് സൈറ്റ് സന്ദർശിക്കുക
കൂടുതൽ വിവരങ്ങൾക്ക് -0474 2966841 / 9188909901
വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ നിയമനം
തിരുവനന്തപുരം:കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ...