തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള സമയം ആഗസ്റ്റ് 31വരെ നീട്ടി. 31ന് വൈകീട്ട് 3വരെ രജിസ്റ്റർ ചെയ്യാം. യുജി ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം 31ന് ഉച്ചക്ക് 12.00 മണി വരെ ലഭ്യമാകും. വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ്, റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവുകൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജുകളിലെ ഒഴിവുകൾ പരിശോധിച്ച് 31 – നുള്ളിൽ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനത്തിന് അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/
ഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെ
തിരുവനന്തപുരം:ഡൽഹി സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട...