പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെ

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

Aug 9, 2024 at 5:00 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേന ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. ഇന്ത്യൻ തപാൽ വകുപ്പിന് കീഴിലുള്ള മെയിൽ മോട്ടോർ സർവീസ് ചെന്നൈ, ഇപ്പോൾ സ്കിൽഡ് ആർട്ടിസൻസ് തസ്‌തികയിൽ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്കായി ആകെ 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

M.V.Mechanic (Skilled) ഒഴിവുകൾ – 4, M.V.Eletcrician (Skilled) ഒഴിവ് – 1, Tyreman (Skilled) ഒഴിവ് – 1, Blacksmith (Skilled) ഒഴിവുകൾ – 3, Carpenter (Skilled) ഒഴിവ് – 1.

18 മുതൽ 30 വയസ് വരെയാണ് പ്രായ പരിധി. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ ഗവൺമെന്റ് അംഗീകൃത ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ 8-ാം ക്ലാസ് വിജയം. എട്ടാം ക്ലാസ് വിജയിച്ചവർക്ക് മുകളിൽ പറഞ്ഞ ഫീൽഡുകളിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. മാത്രമല്ല മോട്ടോർ വെഹിക്കിൾ മെക്കാനിക് പോസ്റ്റിൽ അപേക്ഷിക്കുന്നവർക്ക് സാധുവായ ഹെവി ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
The senior manager, Mail Motor service, no.37 Greams road, chennai 600006 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.

Follow us on

Related News