കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശത്തിനുള്ള രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് ഇന്നു (ഓഗസ്റ്റ് ഏഴ്) വൈകുന്നേരം നാലു വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.
മുന്‍ അലോട്ട്മെന്‍റ് പട്ടികകളില്‍ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം. ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനം ഓഗസ്റ്റ് ഒന്‍പതിന് പൂര്‍ത്തീകരിക്കും.