പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

Aug 7, 2024 at 7:30 pm

Follow us on

തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സ‌ിക്യൂട്ടീവ് (ടെലികോം), ജൂനിയർ എഞ്ചിനീയർ (5)/ അസിസ്റ്റന്റ്, സെക്ഷൻ എഞ്ചിനീയർ (5)-പവർ & ട്രാക്ഷൻ, ജൂനിയർ എഞ്ചിനീയർ, അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. എക്സിക്യൂട്ടീവ് (ടെലികോം) ഒഴിവ് – 1. 32 വയസ്സാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറങ്) 3 വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 40,000 – 1,40,000 രൂപ വരെ.

ജൂനിയർ എഞ്ചിനീയർ (ട1)/ അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ (ട2)-പവർ & ട്രാക്ഷൻ. (ഒഴിവുകൾ 2).
യോഗ്യത: ബി.ഇ/ ബി.ടെക് / ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്). 30 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). മുകളിൽ നൽകിയ യോഗ്യതക്ക് പുറമെ, 3 വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 33,750 രൂപ മുതൽ 94,400 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. ഈ തസ്തികയിലേക്ക് ജൂനിയർ എഞ്ചിനീയറുടെ യോഗ്യതക്ക് പുറമെ 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. 32 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). 35,000 രൂപ മുതൽ 99,700 രൂപ വരെയാണ് ശമ്പളം.
വിശദവിവരങ്ങൾക്ക് കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 21വരെ അപേക്ഷ സമർപ്പിക്കാം.

Follow us on

Related News