പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

പ്രളയത്തിൽ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ ഫീസില്ലാതെ നല്‍കും

Aug 6, 2024 at 6:00 pm

Follow us on

തേഞ്ഞിപ്പലം:പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. വയനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക. 2018-ലെ പ്രളയത്തിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ ഇളവ് നല്‍കിയിരുന്നു. പ്രളയ ദുരന്തത്തിൽ മരിച്ചവർക്കും മുൻ സിന്‍ഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനായി.

പ്രധാന തീരുമാനങ്ങള്‍
🔵കാലാവസ്ഥാ നിരീക്ഷണ – പരീക്ഷണത്തിനാവശ്യമായ റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് എന്‍.സി.സി. ആസ്ഥാനത്തിന് സമീപം ഭൂമി ലഭ്യമാക്കാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് സിന്‍ഡിക്കേറ്റ് സമിതി ശുപാര്‍ശപ്രകാരമാണ് തീരുമാനം. നിലവില്‍ കുസാറ്റില്‍ മാത്രാണ് ഈ സംവിധാനമുള്ളത്.
സര്‍വകലാശാല നേരിട്ടു നടത്തുന്ന ഡോ. എം.എസ്. സ്വാമിനാഥന്‍ ചെറിന് പ്രവര്‍ത്തനഫണ്ടായി 10 ലക്ഷം രൂപ നീക്കിവെച്ചു. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഓഫ് ഹൈഡ്രജൻ ആന്റ് എനർജി സ്റ്റോറേജ് സ്ഥാപിക്കും.
സര്‍വകലാശാല നടത്തുന്ന സ്വാശ്രയ സെന്ററുകളിലെ കരാര്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കും. സി. അച്യുതമേനോന്‍ ചെയറിന് സ്ഥലം കണ്ടെത്താന്‍ സര്‍വകലാശാലാ എന്‍ജിനീയറെ ചുമതലപ്പെടുത്തി. വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുടെ നടത്തിപ്പ് പഠിക്കാന്‍ ഡോ. പി. സുശാന്ത് കണ്‍വീനറായി സമിതിയെ നിയോഗിച്ചു. സര്‍വകലാശാലാ അധ്യാപകരുടെ ഇന്‍ക്രിമെന്റിലുള്ള അപാകം പരിഹരിക്കും. 17 ഗവേഷകരുടെ പി.എച്ച്.ഡി. അംഗീകരിച്ചു.

Follow us on

Related News