പ്രധാന വാർത്തകൾ
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

കേരള സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ പിജി കോഴ്സുകൾ: ഈ വർഷംമുതൽ 4 പഠന വകുപ്പുകൾ

Aug 5, 2024 at 7:30 pm

Follow us on

തിരുവനന്തപുരം:കേരള സാങ്കേതിക സർവകലാശാലയിൽ എം.ടെക് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ വർഷം മുതൽ പിജി കോഴ്സുകൾ ആരംഭിക്കുന്നത്. സ്കൂ‌ൾ ഓഫ് എലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സ്കൂ‌ൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജി, സ്കൂ‌ൾ ഓഫ് ബിൽഡിങ് സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നീ 4 പഠന വകുപ്പുകളാണ് ഈ വർഷം മുതൽ സർവകലാശാല ആരംഭിക്കുന്നത്. ഗവേഷണാനന്തര ഉൽപന്നങ്ങളെ വാണിജ്യവൽക്കരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക, പ്രോജക്റ്റ് അധിഷ്ഠിത പഠനം, പ്രശസ്‌ത ലാബുകളിലും കമ്പനികളിലും ഇൻ്റേൺഷിപ്പുകൾ എന്നിവയാണ് കോഴ്സുകളുടെ പ്രത്യേകതകൾ.


എഐസിടിഇ അംഗീകാരം ലഭിച്ച കോഴ്സുകളിൽ 18 പേർക്ക് വീതമാണ് ഓരോ കോഴ്സുകളിലും അഡ്‌മിഷൻ ലഭിക്കുക. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. ഉയർന്ന ഗേറ്റ് സ്കോർ ഉള്ളവർക്ക് എഐസിടിഇ മാനദണ്ഡങ്ങൾ അനുസരിച്ച് ഗേറ്റ് സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുണ്ട്. മതിയായ ഗേറ്റ് സ്കോർ ഉള്ള അപേക്ഷകരുടെ അഭാവത്തിൽ സർവകലാശാല നടത്തുന്ന എൻട്രൻസ് ടെസ്റ്റ്/ ഇന്റർവ്യൂ വഴിയാകും അഡ്മിഷൻ നൽകുക.

എല്ലാ കോഴ്സുകളിലും ഒരു സീറ്റ് കേന്ദ്ര/ സംസ്ഥാന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലോ പബ്ലിക് ലിമിറ്റഡ് കമ്പനികളിലോ, എം എസ് എം ഇ കളിലോ ജോലി ചെയ്യുന്നവർക്കായി മാറ്റിവച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് http://pgadmission.ktu.edu.in സന്ദർശിക്കുക.

Follow us on

Related News