പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

യുഎഇയിലെ ആശുപത്രിയിൽ നഴ്സുമാരുടെ നിയമനം: അപേക്ഷ ജൂലൈ 20വരെ

Jul 17, 2024 at 10:00 am

Follow us on

തിരുവനന്തപുരം :യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ പുരുഷ നഴ്സുമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നത്. ആകെ 80 ഒഴിവുകളാണുള്ളത്. ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പാസായിരിക്കണം എന്നതാണ് ഉദ്യോഗാർഥികൾക്ക്
വേണ്ട അടിസ്ഥാനയോഗ്യത.കൂടാതെ ഐസിയു, എമര്‍ജന്‍സി, അര്‍ജന്‍റെ കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നിവയിലേതിലെങ്കിലും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അപേക്ഷകന് ഉണ്ടായിരിക്കണം.40 വയസിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഒഎച്ച് ലൈസൻസ്/ ഡിഒച്ച് ഡാറ്റാഫ്ലോ പോസിറ്റിവ് റിസള്‍ട്ട് എന്നിവ ഉണ്ടായിരിക്കണം.5000 ദിർഹമാണ് പ്രതിമാസ ശമ്പളം. താമസസൗകര്യവും, വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ ഭക്ഷണവും സൗജന്യമായി കമ്പനി നൽകും . ഇതിന് പുറമെ ഗതാഗത ചെലവുകളും കമ്പനി വക ഉണ്ടായിരിക്കും. വിമാനടിക്കറ്റ്,മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി നൽകും. വർഷത്തിൽ 30 ദിവസത്തെ അവധിയും ഉണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 20 വരെ സിവിയും, ഡിഒഎച്ച് ലൈസന്‍സിന്‍റെ കോപ്പി, ഡിഒഎച്ച് ഡേറ്റാഫ്ലോ റിസല്‍ട്ട് എന്നിവ സഹിതം gcc@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കാം . “മെയില്‍ ഇന്‍ഡസ്ട്രിയല്‍ നഴ്സ് ടു യുഎഇ”എന്ന് സബ്ജെക്ട് ലൈൻ ആയി ഇമെയിലിൽ ചേർക്കുക. വിശദവിരങ്ങൾക്ക് http://odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News