പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സൗത്ത്-ഈസ്റ്റ് റെയിൽവേയിൽ 1113 ഒഴിവുകൾ: അപേക്ഷ ഒന്നുവരെ

Apr 10, 2024 at 6:00 pm

Follow us on

തിരുവനന്തപുരം: സൗത്ത്- ഈസ്റ്റ് റെയിൽവേയുടെ റായ്പുർ ഡിവിഷനിലും വാഗൺ റിപ്പയർ യാർഡിലും അപ്രന്റിസ് നിയമനത്തിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1113 ഒഴിവുകളുണ്ട്. മെയ് ഒന്നുവരെ ഓൺലൈനായി http://secr.indianrailways.gov.in അപേക്ഷ നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡോടുകൂടി ഒരു വർഷത്തെ പരിശീലനം നൽകും. സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻ സ്പെക്ടർ, മെഷിനിസ്‌റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ എന്നീ ട്രേഡുകളിലാണ് അവസരം.
50ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയിച്ചവർക്കും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഉള്ളവർക്കും അപേക്ഷിക്കാം. 15മുതൽ 24 വയസ് വരെയാണ് പ്രായപരിധി. യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാ ക്കിയാണ് തിരഞ്ഞെടുപ്പ്.

Follow us on

Related News