തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കി. 9 ഡിപ്ലോമ, 9813 ഡിഗ്രി, 1723 പിജി., അഞ്ച് എംഎഫില്‍., 21പിഎച്ച്ഡി എന്നിവ ഉള്‍പ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ടായാണ് പാസാക്കിയത്. വാര്‍ഷിക റിപ്പോര്‍ട്ടും സഭയില്‍ സമര്‍പ്പിച്ചു. ബാക്കിയുള്ള അജണ്ടകളും ചോദ്യോത്തരങ്ങളും ചര്‍ച്ചകളും പെരുമാറ്റച്ചട്ട കാലാവധി അവസാനിച്ച ശേഷം ജൂണ്‍ 11-ന് തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...