പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി

Mar 7, 2024 at 6:38 pm

Follow us on

മലപ്പുറം: പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി. ദേവധാർ ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് വിദ്യാർഥികളെ വലച്ച സംഭവം. പരീക്ഷ നടന്ന ഒരു ക്ലാസിലെ കുട്ടികൾക്കാണ് ചോദ്യക്കടലാസുകൾ മാറിനൽകിയത്. ആകെ 60 മാർക്കിന് ഉത്തരമെഴുതേണ്ട സ്‌കൂൾ ഗോയിങ് കുട്ടികൾക്കാണ് ഓൾഡ് സ്കീമിലെ 80 മാർക്കിന്റെ ചോദ്യക്കടലാസ് നൽകിയത്. ക്ലാസിൽ 20 ഒന്നാം വർഷക്കാരും 10 രണ്ടാം വർഷക്കാരുമാണുണ്ടായിരുന്നത്.
പരീക്ഷ അവസാനിക്കാറായപ്പോഴാണ് അബദ്ധം കുട്ടികൾക്കും ഇൻവിജിലേറ്റർക്കും മനസ്സിലായത്. ഇതിനകം ചില കുട്ടികൾ ഹാളിൽനിന്ന് പുറത്തിറങ്ങിയിരുന്നു. ഇവരെ വിളിച്ചുവരുത്തി ക്ലാസിലുണ്ടായിരുന്നവരോടൊപ്പം ഒരു മുറിയിലിരുത്തി 60 മാർക്കിന്റെ ചോദ്യക്കടലാസ് നൽകി വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചാണ് ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിച്ചത്.
പരീക്ഷ നടപടികൾ പൂർത്തിയാക്കി ഉത്തരക്കടലാസുകൾ വൈകീട്ട് തന്നെ ക്യാമ്പുകളിലേക്ക് അയച്ചു. പഴയ സ്കീമിൽ ഒരു കുട്ടിയാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. സ്കൂളിൽ പഠിക്കുന്ന വിഭാഗത്തിൽ 326 പേരുമാണ് മൊത്തം ഉണ്ടായിരുന്നത്.

Follow us on

Related News