തിരുവനന്തപുരം:ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. അപേക്ഷ ഫെബ്രുവരി 29 വൈകുന്നേരം 5 മണി വരെ നൽകാം. ബിരുദവും ഏവിയേഷൻ മേഖലയിൽ 20 വർഷവും പരിചയവുമുള്ളവർക്ക് അപക്ഷിക്കാം. വിരമിച്ച ഡി.ജി.സി.എ/എ.എ.ഐ., സായുധസേന വിഭാഗത്തിലെ കമ്മീഷൻഡ് ഓഫീസർമാർ എന്നിവർക്ക് പരിഗണന ലഭിക്കും. 1,50,000 രൂപ പ്രതിമാസ വേതനം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പ്രൊഫോമയിൽ അപേക്ഷ സെക്രട്ടറി, ഗതാഗത വകുപ്പ്, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ സമർപ്പിക്കണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...