തിരുവനന്തപുരം:കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും നാളെ “ഗ്രാമീൺ ഭാരത് ബന്ദ്’ ന് ആഹ്വാനം ചെയ്തു. നാളെ രാവിലെ 6 മുതൽ വൈകിട്ടു 4വരെയാണ് ബന്ദ്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയും.
അതേസമയം കേരളത്തിൽ പ്രതിഷേധം ഉണ്ടെങ്കിലും ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. രാവിലെ 10മുതൽ രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങൾ നടക്കും.