തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പരാതി പരിഹാര നടപടികളുമായി ബന്ധപ്പെട്ട് ഓംബുഡ്സ് പേഴ്സൻ നിയമനം നടത്തണമെന്ന യുജിസി നിർദേശം കേരളത്തിലെ 6 സർവകലാശാലകളിൽ നടപ്പായില്ല. കേരള കാർഷിക സർവകലാശാല, ആരോഗ്യ ശാസ്ത്ര സർവകലാശാല, അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല, സ്കൃത സർവകലാശാല, മലയാളം സർവ കലാശാല, ശ്രീ നാരായണ ഗുരു ഓപ്പൺ യുണിവേഴ്സിറ്റി എന്നീ സർവകലാശാലകളാണ് യുജിസി നിർദേശങ്ങൾ അവഗണിച്ചത്. 2023 ഡിസംബർ 31നകം ഓംബുഡ്‌സ് പേഴ്‌സനെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി യുജിസി ഡിസംബർ 5നാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കത്തയച്ചത്.
എന്നാൽ കേരളത്തിലെ 6 സർവകലാശാലകളടക്കം രാജ്യത്തെ 257 സർവകലാശാലകൾ നിർദേശം നടപ്പാക്കിയിട്ടില്ല. നിർദേശം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട് നിർദേശങ്ങൾ നടപ്പാക്കിയ സ്ഥാപനങ്ങൾ പരാതി പരിഹാര സമിതിയിലെ അംഗങ്ങളുടെയും ഓംബുഡ്സ് പേഴ്സന്റെ യും പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു പ്രധാന നിർദേശം.