മലപ്പുറം:എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38)ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു. ഈ സ്കൂളിലെ എൻഎസ്എസ് ക്യാംപ് മാവണ്ടിയൂർ സ്കൂളിൽ വച്ചാണ് നടന്നിരുന്നത്. ക്യാംപിൽ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് (29 -12-23) രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുധീഷ് ജ്യോത്സ്യനായും പ്രവർത്തിക്കുന്നുണ്ട്. സംസ്കാരം നടപടിക്രമങ്ങൾക്കു ശേഷം നാളെ രാവിലെ 9 മണിക്ക്. ദീപയാണ് ഭാര്യ. മക്കൾ: ദർശിത് കൃഷ്ണ, അദ്വിക.
തലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനം
തിരുവനന്തപുരം:വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ....