പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഗ്രേഡ് കാര്‍ഡ് വിതരണം, അധ്യാപക ഒഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Dec 26, 2023 at 5:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല നവംബര്‍ എട്ടിന് ഫലം പ്രഖ്യാപിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡ് സഹിതം ഹാജരാകണം.

അധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടിയില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യാരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒന്നിന് മുമ്പായി രേഖകള്‍ സഹിതം ഇ-മെയിലില്‍ അപേക്ഷ നല്‍കണം. ccsitmji@uoc.ac.in

പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലായില്‍ നടന്ന വിദൂരവിഭാഗം എം.ബി.എ. (സി.യു.സി.എസ്.എസ്. 2014 പ്രവേശനം) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു.

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍), അറബിക്, സോഷ്യോളജി, മലയാളം എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി, സംസ്‌കൃത സാഹിത്യം ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News