പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സ് മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്

Nov 29, 2023 at 7:40 pm

Follow us on

തിരുവനന്തപുരം:2023-24ലെ ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്). കോഴ്‌സുകളിൽ രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റിനു ശേഷം സർക്കാർ/സ്വാശ്രയ കോളേജുകളിൽ നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടത്തുന്നു. മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റിന് അർഹതയുളള വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച എലിജിബിൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ എംബിബിഎസ് /ബിഡിഎസ്, ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ ബി.ഫാം/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോ ഓപ്പറേഷൻ &ബാങ്കിംഗ് ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്) കോഴ്‌സുകളിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർത്ഥികൾ, പ്രവേശനം ആഗ്രഹിക്കുന്ന പക്ഷം നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളിൽ ബന്ധപ്പെടാവുന്നതാണ്. ഒഴിവ് സംബന്ധിച്ച വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹെൽപ് ലൈൻ നമ്പർ : 04712525300

Follow us on

Related News