പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

അടുത്ത വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങൾ: ഓൺലൈൻ ഇൻഡന്റ് 17മുതൽ

Nov 14, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തെ (2024-25) ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാനുള്ള നടപടി അടുത്ത ദിവസംമുതൽ ആരംഭിക്കും. ഇതിനുള്ള സൗകര്യം KITE (Kerala Infrastructure and Technology for Education (IT @ School) വെബ്സൈറ്റിൽ (http://kite.kerala.gov.in) നവംബർ 17 മുതൽ 27 വരെ ലഭിക്കും. സർക്കാർ/എയിഡഡ്/ടെക്നിക്കൽ സ്കൂളുകൾക്കും അംഗീകാരമുള്ള അൺഎയ്ഡഡ്, സി.ബി.എസ്.ഇ, നവോദയ സ്കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാം. 2024-25 അധ്യയന വർഷം 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ കരിക്കുലം മാറ്റമുള്ളതിനാൽ ആവശ്യമായ മുഴുവൻ പാഠപുസ്തകങ്ങളും ഇൻഡന്റായി നൽകണം. പ്രഥമാധ്യാപകർ അവരുടെ സ്കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യസമയത്തിനുള്ളിൽ ഇൻഡന്റ് ചെയ്യണം. ഇൻഡന്റിങ് നൽകുന്നതിനുള്ള മാർഗ നിർദേശങ്ങളടങ്ങിയ വിശദമായ സർക്കുലർ http://education.kerala.gov.in ലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭിക്കും.

Follow us on

Related News