പ്രധാന വാർത്തകൾ
NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻ

അടുത്ത വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങൾ: ഓൺലൈൻ ഇൻഡന്റ് 17മുതൽ

Nov 14, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തെ (2024-25) ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാനുള്ള നടപടി അടുത്ത ദിവസംമുതൽ ആരംഭിക്കും. ഇതിനുള്ള സൗകര്യം KITE (Kerala Infrastructure and Technology for Education (IT @ School) വെബ്സൈറ്റിൽ (http://kite.kerala.gov.in) നവംബർ 17 മുതൽ 27 വരെ ലഭിക്കും. സർക്കാർ/എയിഡഡ്/ടെക്നിക്കൽ സ്കൂളുകൾക്കും അംഗീകാരമുള്ള അൺഎയ്ഡഡ്, സി.ബി.എസ്.ഇ, നവോദയ സ്കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാം. 2024-25 അധ്യയന വർഷം 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ കരിക്കുലം മാറ്റമുള്ളതിനാൽ ആവശ്യമായ മുഴുവൻ പാഠപുസ്തകങ്ങളും ഇൻഡന്റായി നൽകണം. പ്രഥമാധ്യാപകർ അവരുടെ സ്കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യസമയത്തിനുള്ളിൽ ഇൻഡന്റ് ചെയ്യണം. ഇൻഡന്റിങ് നൽകുന്നതിനുള്ള മാർഗ നിർദേശങ്ങളടങ്ങിയ വിശദമായ സർക്കുലർ http://education.kerala.gov.in ലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭിക്കും.

Follow us on

Related News