കോട്ടയം:നാലാം സെമസ്റ്റർ ഐ.എം.സി.എ (2017,2018,2019 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2015,2016 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് നവംബർ 15 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
നവംബർ 16ന് പിഴയോടു കൂടിയും നവംബർ 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാനാ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
ജൂലൈയിൽ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റർ എം.എ ആനിമേഷൻ, എം.എ ഗ്രാഫിക് ഡിസൈൻ, എം.എ മൾട്ടിമീഡിയ, എം.എ സിനിമ ആൻറ് ടെലിവിഷൻ, എം.എ പ്രിൻറ് ആൻറ് ഇലക്ട്രോണിക് ജേണലിസം(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 13ന് ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് (സി.ബി.സി.എസ്, പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ (നവംബർ ഒൻപത്) മുതൽ അതത് കോളജുകളിൽ നടക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി.വോക് അഗ്രികൾച്ചർ ടെക്‌നോളജി(പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് – ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 27ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിൽ നടക്കും.
പരീക്ഷാ ഫലം
ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എസ്.സി മാത്തമാറ്റിക്‌സ്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും – ജൂലൈ 2022),(2021 അഡ്മിഷൻ റഗുലർ ഓഗസ്റ്റ് 2022) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 21 വരെ ഓൺലൈനിൽ സമർപ്പിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ഇൻറഗ്രേറ്റഡ് എം.എ/എം.എസ്.സി പ്രോഗ്രാമുകളുടെ ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 21 വരെ ഓഫ് ലൈനായി സമർപ്പിക്കാം.
ഐ.ഐ.ആർ.ബി.എസ് ഒക്ടോബറിൽ നടത്തിയ പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഇൻറർ ഡിസിപ്ലിനറി എം.എസ്.സി കെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ഓഗസ്റ്റിൽ നടത്തിയ എം.ടെക് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ(2018 അഡ്മിഷൻ അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 875 രൂപ ഫീസ് അടച്ച് നവംബർ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.