പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിങ് സീറ്റ് ഒഴിവ്

Oct 26, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളജിൽ ഐഐടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എഞ്ചിനീയറിങ് എം.ടെക് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ഈ കോഴ്‌സ് മുഖേന ലഭിക്കും. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ. ഏതാനം സീറ്റുകൾ സർക്കാർ മേഖലയിൽ ജോലി ചെയ്യന്നവർക്കായി സംവരണം ചെയ്തിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ഈ കോഴ്സിനും ബാധകമായിരിക്കും. GATE യോഗ്യത ഉള്ളവർക്ക് AICTE യുടെ സ്‌കോളർഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക്: http://tplc.gecbh.ac.in/, http://gecbh.ac.in, 7736136161/ 9995527866/ 9995527865. സ്പോട്ട് അഡ്മിഷന് പങ്കെടുക്കുവാൻ ഒക്ടോബർ 30ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ. എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൺ ഹിൽ ഹാജരാകണം.

Follow us on

Related News