കോട്ടയം:നാലാം സെമസ്റ്റർ എൽ.എൽ.എം(2020 അഡ്മിഷൻ റഗുലർ, 2017-2019 വരെ അഡ്മിഷൻ സപ്ലിമെൻററി, 2017ന് മുൻപുള്ള അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് – മാർച്ച് 2023) പരീക്ഷകളിൽ വൈവ പരീക്ഷയ്ക്ക് മാത്രം പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ള സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ ഒക്ടോബർ 30ന് എറണാകുളം ഗവൺമെൻറ് ലോ കോളജിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലങ്ങൾ
അഫിലിയേറ്റഡ് കോളജുകളിലെ ഇൻറഗ്രേറ്റഡ് എം.എ,എം.എസ്.സി പ്രോഗ്രാമുകളുടെ ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 28 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ഈ വർഷം ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി സ്‌പേസ് സയൻസ്(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ ഒന്നു വരെ സമർപ്പിക്കാം.
മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്.എസ് ബി.എ(20142016 അഡ്മിഷൻ സപ്ലിമെൻററി, 2012,2013 അഡ്മിഷൻ മെഴ്‌സി ചാൻസ്-ഫെബ്രുവരി 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം സെപഷ്യൽ റിവൈസ്ഡ് സാഹിത്യ, ന്യായ, വ്യാകരണ, വേദാന്ത(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗഹുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി – ജൂൺ 2023) പരീക്ഷകളുടെ ഫലം പ്രസദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് ഫെബ്രുവരിയിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി(ഓണേഴ്‌സ് 2018-2023 ബാച്ച് റഗുലർ, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ സിസ്റ്റം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്.എസ് ബി.കോം(20142016 അഡ്മിഷൻ സപ്ലിമെൻററി, 2012,2013 അഡ്മിഷൻ മെഴ്‌സി ചാൻസ്-ഫെബ്രുവരി 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ ഒന്നു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.