തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ എസ്.ടി. വിഭാഗക്കാര്‍ക്കുള്ള എം.എ.സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 12-ന് രാവിലെ 10 മണിക്ക് ഐ.ടി.എസ്.ആര്‍. ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഹിന്ദി വൈവ
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗത്തില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് വൈവ 13-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ
ബി.ബി.എ.-എല്‍.എല്‍.ബി. പത്താം സെമസ്റ്റര്‍ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 2-നും അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 3-നും ആറാം സെമസ്റ്റര്‍ നവംബര്‍ 2-നും തുടങ്ങും.
ഒക്‌ടോബര്‍ 9-ന് തുടങ്ങാന്‍ തീരുമാനിച്ച് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 16-ന് തുടങ്ങും.
ഒക്‌ടോബര്‍ 10-ന് തുടങ്ങാന്‍ തീരുമാനിച്ച് മാറ്റിവെച്ച ഏഴാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 20-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷകൾ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 11, 13 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 16, 17, 18 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 17-ന് രാവിലെ 9.30 മുതല്‍ 12.30 വരെ കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നടക്കും.