തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ്, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിങ് അസിസ്റ്റന്റ് എന്നീ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകൾക്ക് ഉള്ള അപേക്ഷകൾ നവംബർ 8, 2023 ന് മുൻപ് ലഭിച്ചിരിക്കണം. ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 13 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും http://nish.ac.in/others/career സന്ദർശിക്കുക.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...