പ്രധാന വാർത്തകൾ
പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻഅമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരുംനാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ3 ജില്ലകളിൽ നാളെ പ്രാദേശിക അവധിരക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ലപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായികാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെ

എല്ലാ പഞ്ചായത്തുകളിലും സ്പെഷ്യൽ സ്കൂൾ വേണമെന്ന് ഭിന്നശേഷി സംഗമം

Oct 3, 2023 at 11:30 am

Follow us on

മലപ്പുറം:ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി സമൂഹത്തിന്റെ വിദ്യാഭ്യാസ, കായിക പുരോഗതിക്ക് എല്ലാ പഞ്ചായത്തുകളിലും അനുയോജ്യമായ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ പുതുക്കണമെന്നും നടപടികൾ വേഗത്തിലാ ക്കണമെന്നും പന്താവൂർ ഇർശാദിൽ നടന്ന ഭിന്നശേഷി സംഗമം ആവശ്യപ്പെട്ടു. ഒരു നാട് നിർമ്മിച്ച 30 വർഷങ്ങൾ എന്ന ശീർഷകത്തിൽ ഡിസംബർ 21 22 തീയതികളിൽ നടക്കുന്ന ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി എടപ്പാൾ, വട്ടംകുളം, തവനൂർ ,കാലടി , ആലങ്കോട് ,നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള അഞ്ഞൂറോളം ഭിന്നശേഷി അംഗങ്ങൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി സംഘടിപ്പിച്ച വർണ്ണജാലകം ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ബഷീർ അഷ്റഫി തലക്കോട്ടുകര , കെ. സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി , വി പി ഷംസുദ്ദീൻ ഹാജി , ഹസൻ നെല്ലിശ്ശേരി , ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി , പി പി നൗഫൽ സഅദി , കെ എം ഷരീഫ് ബുഖാരി , പി കെ അബ്ദുല്ലക്കുട്ടി , വി.പി ഇസ്മായിൽ പ്രസംഗിച്ചു.

Follow us on

Related News