പ്രധാന വാർത്തകൾ
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

മാറ്റി വച്ച എംജി പരീക്ഷകൾ 30മുതൽ, മറ്റു പരീക്ഷ വിവരങ്ങൾ

Sep 30, 2023 at 4:00 pm

Follow us on

കോട്ടയം:മൂന്നാം സെമസ്റ്റർ എം.എ സിറിയക്(2021 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ മാറ്റി വച്ച പരീക്ഷകൾ ഒക്ടോബർ 30 മുതൽ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

എം.ജി സർവകലാശാല മാറ്റി വച്ച സെപ്റ്റംബർ 26,28, ഒക്ടോബർ നാല്, അഞ്ച്,ആറ് തീയതികളിലെ പരീക്ഷകൾ ഒക്ടോബർ 10 മുതൽ വിവിധ തീയതികളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി
നാലാം സെമസ്റ്റർ എൽ.എൽ.എം(2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017ന് മുൻപുള്ള അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ് – മാർച്ച് 2023) പരീക്ഷയിൽ എല്ലാ വിഷയങ്ങളും വിജയിക്കുകയും വൈവ പരീക്ഷയ്ക്ക് മാത്രം പരാജയപ്പെടുകയും ചെയ്ത വിദ്യാർഥികൾക്കായി സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ നടത്തുന്നു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 7500 രൂപ ഫീസ് ഓൺലൈനിൽ അടച്ചതിൻറെ രസീത് സഹിതം ഒക്ടോബർ ഏഴു വരെ സമർപ്പിക്കാം.

പരീക്ഷാ തീയതി
ബി.കോം സ്‌പെഷ്യൽ മെഴ്‌സി ചാൻസ്(ആനുവൽ സ്‌കീം – 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷനുകൾ ആനുവൽ സ്‌കീം) പരീക്ഷകൾ ഒക്ടോബർ 31ന് തുടങ്ങും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്.സി ജിയോളജി, ജോയോളജി ആൻറ് വാട്ടർ മാനേജ്‌മെൻറ്(സി.ബി.സി.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 – 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് – മെയ് 2023) പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10ന് വിവിധ കോളജുകളിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

മെയ് മുതൽ സെപ്റ്റംബർ വരെ നടത്തിയ മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻറ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്(പുതിയ സ്‌കീം – 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ഒൻപതു മുതൽ തൊടുപുഴ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മെയ് മുതൽ സെപ്റ്റംബർ വരെ നടത്തിയ മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് എയറോനോട്ടിക്കൽ എൻജിനീയറിംഗ് (പുതിയ സ്‌കീം – 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10 മുതൽ പത്തനംതിട്ട മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

Follow us on

Related News