പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ

Sep 23, 2023 at 4:08 pm

Follow us on

കോട്ടയം: രണ്ടാം സെമസ്റ്റർ ബി.പി.എഡ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ നാളെ(സെപ്റ്റംബർ 25) നടത്താനിരുന്ന പരീക്ഷ സെപ്റ്റംബർ 30ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷകൾ മാറ്റി
മഹാത്മാ ഗാന്ധി സർവകലാശാല സെപ്റ്റംബർ 26, ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷ അപേക്ഷ
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ(2017,2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ (2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പിഴയോടു കൂടി ഒക്ടോബർ ആറിനും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ ഏഴിനും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്സി ചാൻസ് – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ഏഴു മുതൽ 13 വരെ അതത് കോളജുകളിൽ നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലങ്ങൾ
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ബയോനാനോടെക്നോളജി(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ സയൻസ്(2021 അഡ്മിഷൻ പി.ജി.സി.എസ്.എസ് റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച് ഒക്ടോബർ അഞ്ചു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്മെൻറും, 2019,2020 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച് ഒക്ടോബർ നാലു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി ഇലക്ട്രോണിക്സ്, എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ്, എം.എസ്.സി സൈബർ ഫോറൻസിക്(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച് ഒക്ടോബർ ആറു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

മെയ് മാസം നടത്തിൽ രണ്ടാം വർഷ എം.എ ഫിലോസഫി(2003 2005 രജിസ്ട്രേഷൻ പ്രൈവറ്റ് സ്റ്റഡി സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News