കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം(ഐ.യു.സി.ഡി.എസ്) ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്(ജി.ഡി.എ) കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാട്ടിലും വിദേശത്തും ആശുപത്രികളിൽ നഴ്‌സുമാരെയും ഡോക്ടർമാരെയും സഹായിക്കുന്ന അസിസ്റ്റൻറ് നഴ്‌സ് തസ്തികയിൽ ജോലി ലഭിക്കുവാൻ ഉപകരിക്കുന്ന കോഴ്‌സ് ആണ് ജി.ഡി.എ. മൂന്നു മാസത്തെ കോഴ്‌സിൽ ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്‌മെൻറ് സഹായവുമുണ്ട്.
സർവകലാശാലയിൽ നടക്കുന്ന ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും ഒക്ടോബർ ആദ്യവാരം ആരംഭിക്കും. ഫോൺ: 9946299968, 8891391580. ഇ-മെയിൽ: iucdsmgu@mgu.ac.in

മുന്നാക്ക സമുദായ സംവരണം:സർട്ടിഫിക്കറ്റ് ഹാജരാക്കണം
തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം...