പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എംജിയിൽ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം, വിവിധ പരീക്ഷകൾ, സ്‌പോട്ട് അഡ്മിഷൻ

Sep 18, 2023 at 5:00 pm

Follow us on

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻറ് ട്രാവൽ മാനേജ്‌മെൻറ്(എം.ടി.ടി.എം) പ്രോഗ്രാമിൽ 2023-24 അധ്യയന വർഷം എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ള താല്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 21ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 0481 2732922.

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോയിൽ ഒരു മാസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
താല്പര്യമുള്ളവർ ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2731025

പരീക്ഷാ ടൈംടേബിൾ
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് – 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും) പരീക്ഷയോടൊപ്പം ഏതാനും പേപ്പറുകൾ കൂടി ഉൾപ്പെടുത്തി. പരീക്ഷകൾ ഒക്ടോബർ 9,11,13 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ വൈബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് പ്രിൻറിങ് ടെക്‌നോളജി(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(സെപ്റ്റംബർ 20) നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

Follow us on

Related News