പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ, ബിഎഡ് റാങ്ക്‌ലിസ്റ്റ്, പരീക്ഷാ അപേക്ഷ

Sep 14, 2023 at 5:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് 15-ന് പ്രസിദ്ധീകരിക്കും. കോളേജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ 20-ന് വൈകീട്ട് 3 മണി വരെ പ്രവേശനം നടത്തും. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിച്ച് കോളേജുകള്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. 18-ന് ക്ലാസുകള്‍ ആരംഭിക്കും.

മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 18 മുതല്‍ 21 വരെയും വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-നും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതാത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലങ്ങൾ
മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 2 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News