പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ബി.എഡ് ഫൈനൽ അലോട്ട്‌മെന്റ്, സ്പോട്ട് അഡ്മിഷൻ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

Sep 13, 2023 at 5:00 pm

Follow us on

കോട്ടയം:എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്‌സ് ട്രെയിനിംഗ് കേന്ദ്രങ്ങളിൽ ഏകജാലക സംവിധാനം വഴിയുള്ള ബി.എഡ് പ്രവേശനത്തിൻറെ മൂന്നാം ഘട്ട ഫൈനൽ അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റിലുള്ളവർ കോളജുകളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15നു വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.

സ്‌പോട്ട് അഡ്മിഷൻ

സർവകലാശാലയുടെ ഇൻറർ സ്‌കൂൾ സെൻറർ ആയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻറ് സയൻസ് ടെക്‌നോളജിയിൽ(എൻ.ഐ.പി.എസ്.ടി) എം.എസ്.സി ബോട്ടണി ആൻറ് പ്ലാൻറ് സയൻസ് പ്രോഗ്രാമികൽ ജനറൽ വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്.
ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ(സെപ്റ്റംബർ 15) രാവിലെ 11ന് കൺവെർജൻസ് അക്കദമിയ കോംപ്ലക്‌സിലെ എൻ.ഐ.പി.എസ്.ടി ഓഫീസിൽ(റൂം നമ്പർ 505) എത്തണം. ഫോൺ: 9656731387.

സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്.സി ബയോടെക്‌നോളജി ആൻറ് ബയോഫിസിക്‌സ് കോഴുസുകളിൽ പട്ടിക ജാതി സംവരണ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.
ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള എസ്.സി വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ(സെപ്റ്റംബർ 15) രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 9645414812

സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ്.സി മാത്തമാറ്റിക്‌സ് 2023 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി സെപ്റ്റംബർ 18ന് രാവിലെ 10.30ന് വകുപ്പ് ഓഫീസിൽ ഹാജരാകണം. ഫോൺ: 8304870247, ഇ-മെയിൽ: sms@mgu.ac.in

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ ബേസിക് സയൻസസ് – (സ്റ്റാറ്റിസ്റ്റിക്‌സ്,കെമിസ്ട്രി), ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, ഇൻറഗ്രേറ്റഡ് എം.എ ഇൻ ലാംഗ്വേജ് – ഇംഗ്ലീഷ് (2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.
സെപ്റ്റംബർ 21ന് പിഴയോടു കൂടിയും സെപ്റ്റംബർ 23 വരെ സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി, ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക് മാനേജ്‌മെൻറ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018-2021 അഡ്മിഷൻ റീഅപ്പിയറൻസ് – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 18ന് ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എൽഐബി.ഐ.എസ്സി(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി – ഓഗസ്റ്റ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ,വൈവ പരീക്ഷകൾ സെപ്റ്റംബർ 21,23 തീയതികളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഏഴാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ് – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ആറു മുതൽ 13 വരെ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ ഹിന്ദി(പി.ജി.സി.എസ്.എസ് – 2014-2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്, 2016-2018 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

കഴിഞ്ഞ ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ആക്ചൂരിയൽ സയൻസ്(റഗുലർ), എം.എസ്.സി എൻവയോൺമെൻറൽ സയൻസ് ആൻറ് മാനേജ്‌മെൻറ്(റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച് സെപ്റ്റംബർ 28 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Follow us on

Related News