തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്സ് പഠന വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് സ്വാശ്രയ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ 15-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0487 2384656, 9037834596. ഇമെയില്‍ econoffice@uoc.ac.in
ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്മെന്റ് സ്റ്റഡീസ്
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസില്‍ ഇന്റഗ്രേറ്റഡ് എം.എ. കോഴ്സിന് സംവരണവിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇ.ഡബ്ല്യു.എസ്.-1, പി.ഡബ്ല്യു.ഡി.-1, സ്പോര്‍ട്സ്-1, ലക്ഷദ്വീപ്-1, ആള്‍ ഇന്ത്യ ക്വാട്ട-3 എന്നിങ്ങനെയാണ് ഒഴിവുകള്‍. ക്യാപ് രജിസ്ട്രേഷന്‍ ഉള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 15-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 0494 2407345.
ഇന്റഗ്രേറ്റഡ് എം.എസ് സി. സ്പോട്ട് അഡ്മിഷന്‍
ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ്, കെമിസ്ട്രി, ഫിസിക്സ് കോഴ്സുകളില്‍ ഒഴിവുള്ള സംവരണ വിഭാഗങ്ങളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓള്‍ ഇന്ത്യ-2, പി.ഡബ്ല്യു.ഡി.-1, സ്പോര്‍ട്സ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ 15-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത് സയന്‍സില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407345
ബി.ടെക്. സ്പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 14, 15 തീയതികളിലും ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് 15-നും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇല്ക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഇ-ഗ്രാന്റ്സ്, എം.സി.എം. സ്‌കോളര്‍ഷിപ്പുകളും ലഭിക്കും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും എന്‍.ആര്‍.ഐ. സീറ്റ് വഴി പ്രവേശനം നേടാന്‍ അവസരമുണ്ട്. ഫോണ്‍ 9567172591.
എം.എഡ്. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എസ്.ടി. (2 ഒഴിവ്), ഇ.ഡബ്ല്യു.എസ്. (4 ഒഴിവ്) വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 15-ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. എസ്.ടി. വിഭാഗക്കാരുടെ അഭാവത്തില്‍ ഒ.ഇ.സി., എസ്.ഇ.ബി.സി., എല്‍.സി., ഒ.ബി.എച്ച്., മുസ്ലീം, ഇ.ടി.ബി. വിഭാഗക്കാരെ പരിഗണിക്കുന്നതാണ്.
ബി.എഡ്. സീറ്റൊഴിവ്
മഞ്ചേരിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ മാത്തമറ്റിക്സ് ബി.എഡ്. കോഴ്സിന് ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 14-ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍ 9447120120.
എം.ബി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്മെന്‍ര് സ്റ്റഡീസില്‍ 2023 അക്കാദമിക വര്‍ഷത്തില്‍ എം.ബി.എ. റഗുലര്‍ കോഴ്സിന് ഇ.ടി.ബി., എസ്.ടി., എല്‍.സി. സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം 14-ന് ഉച്ചക്ക് 12 മണിക്ക് നേരിട്ട് ഹാജരാകണം. സംവരണ വിഭാഗക്കാരുട അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍ 9496289480.