വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി ഡിപ്ലോമ കോഴ്സ്

Sep 4, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. 50ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. പ്ലസ്ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പ്രായം 17നും 35 ഇടയ്ക്കായിരിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കക്കാർക്കും സീറ്റ് സംവരണ ആനുകൂല്യമുണ്ട്. സെപ്തംബർ 30നകം അപേക്ഷിക്കണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും പ്രിൻസിപ്പൽ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04734296496, 8547126028.

Follow us on

Related News