തേഞ്ഞിപ്പലം:എസ്.ഡി.ഇ. – എം.ബി.എ. ഒന്നാം സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 പരീക്ഷക്കും പരീക്ഷാ കേന്ദ്രമായി എസ്.എം.എസ്. കാലിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ പരീക്ഷക്ക് ഹാജരാകണം. 1, 2 സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം സപ്തംബര്‍ 5, 7 തീയതികളില്‍ തുടങ്ങും.
പരീക്ഷാഫലങ്ങൾ
രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2023 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 23 വരെ അപേക്ഷിക്കാം.
പരീക്ഷകൾ
നാലാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷ ഒക്‌ടോബര്‍ 3-ന് തുടങ്ങും.
ജൂണ്‍ 26-ന് നടത്തി റദ്ദ് ചെയ്ത നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ തിയറി സ്ട്രക്ചര്‍ – 3 പേപ്പര്‍ പുനഃപരീക്ഷ സപ്തംബര്‍ 11-ന് നടക്കും.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 8 വരെ അപേക്ഷിക്കാം.
ഹാള്‍ടിക്കറ്റ്
സപ്തംബര്‍ 5-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടി മീഡിയ, ബി.എസ് സി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റിൽ.