പ്രധാന വാർത്തകൾ
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരംആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപരീക്ഷകൾ ഇന്ന് അവസാനിക്കുന്നു: സ്കൂളുകൾ നാളെ അടയ്ക്കുംപേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുകേരള സർവകലാശാല സെനറ്റ് ഹാളിൽ എസ്എഫ്ഐ -കെഎസ്‌യു സംഘർഷം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിഅസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

Aug 25, 2023 at 4:06 pm

Follow us on

മലപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇല’ ഫൗണ്ടേഷനു കീഴിൽ ഇല റീസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനമാരംഭിച്ചു. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രഫസർ ഡോ:ഹബീബുൽ റഹ്മാൻ IRD യുടെ ഉദ്ഘാടനം നിർവഹിച്ചു. IRDക്കു കീഴിൽ റിസേർച്ച് ഇന്റർൻഷിപ്പ്, പുതിയ ഗവേഷണ പദ്ധതികൾ, നിലവിലുള്ള പദ്ധതികളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണവും അത് സമൂഹത്തിൽ യുണ്ടാക്കിയിട്ടുള്ള മാറ്റങ്ങളുടെയും പഠനം,
NGOകൾക്ക് പുതിയ പ്രവർത്തന രീതി വികസിപ്പിക്കൽ തുടങ്ങി വിദ്യാർത്ഥികളിൽ റിസേർച്ച് കൾച്ചർ വളർത്തിയെടുത് അവരെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവുറ്റവരാക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.


സോഷ്യൽ സയൻസ് വിഷയങ്ങളിൽ പിജി ചെയ്ത് കൊണ്ടിരിക്കുന്ന അല്ലെങ്കിൽ പിജി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 3 മുതൽ 6 മാസം വരെയുളള കാലയളവിൽ താൽപ്പര്യമുള്ള വിഷയക്കളിൽ റിസർച്ച് ചെയ്ത് അന്തർദേശീയ പ്രസിധീകരണങ്ങളിൽ പ്രസിധീകരിക്കാൻ ഉള്ള അവസരം ഉണ്ടാക്കും. ഗവേഷണ വിഷയം തെരഞ്ഞെടുക്കൽ, റീസേർച്ച് മെത്തഡോളജി തുടങ്ങി ഗവേഷണ സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയിലെ പ്രഗൽഭരായവരുടെ ട്രെയിനിങ് നൽകും. ഓരോ ഗവേഷകനും ഓരോ റീസേർച്ച് സ്കോളർ മെന്റർ ആയി ഉണ്ടാകും. ഇന്ത്യയിലെപ്രഗൽഭരായ പ്രഫസർമാരുടെ പാനൽ ഉണ്ടാകും. ഇല ഫൗണ്ടേഷനിൽ വെച്ച് നടന്ന പരിപാടിയിൽ ഇല ഫൗണ്ടർ കെ.എം.നജീബ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. റീസേർച്ച് ഇന്റൻഷിപ്പിന് താല്പര്യമുള്ളവർ വിശദവിവരങ്ങൾ ilafoundation609@gmail.com എന്ന ഇമെയിൽ അയക്കണം.

Follow us on

Related News