പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

വിദേശ സർവകലാശാലകളിലെ പാഠനത്തിന് ഓവർസീസ് സ്‌കോളർഷിപ്പ്

Aug 17, 2023 at 8:26 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിനായി ഓവർസീസ് സ്കോളർഷിപ്പിന് അവസരം. മെഡിക്കൽ/ എൻജിനിയറിങ് വിഷയങ്ങളിൽ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി കോഴ്‌സുകൾക്ക് മാത്രം) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. http://egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 15. ഫോൺ: 0471-2727379.

Follow us on

Related News