കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ ഏകജാലക പ്രവേശനത്തിന് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും സ്‌പോർട്‌സ് ക്വാട്ടയിലെ അധിക സീറ്റുകളിലേക്കുമുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിവർ കോളേജുകളുമായി ബന്ധപ്പെട്ട് ജൂലൈ 31ന് വൈകുന്നേരം നാലിനു മുൻപായി പ്രവേശനം നേടണം.
കമ്യൂണിറ്റി മെരിറ്റ് ക്വാട്ട
ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ്
🌐എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രവേശനത്തിൻറെ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയുടെ ഒന്നാം സപ്ലിമെൻററി അലോട്‌മെന്റ്‌റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ ജൂലൈ 31ന് വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.
നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാകും.