പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പിജി രണ്ടാം അലോട്ട്‌മെന്റ്, റാങ്ക് ലിസ്റ്റ്, എംഎ ഫിലോസഫി പ്രവേശനം, അധ്യാപക നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jul 26, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസ് അടയ്ക്കണം. ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്കുള്ളില്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരപ്രവേശനമെടുക്കാം. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്കുള്ളില്‍ ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്യണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

പിജി കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ്
🌐കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് റിപ്പോര്‍ട്ട് ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിനില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാണ്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്കുള്ളില്‍ പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

ഐ.ഇ.ടി. അദ്ധ്യാപക നിയമനം
🌐കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ പഠനവകുപ്പുകളില്‍ അസി. പ്രൊഫസര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ആഗസ്ത് 5-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

എംഎ ഫിലോസഫി പ്രവേശനം
🌐കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗം പി.ജി. കോഴ്‌സിന് തുടര്‍ലിസ്റ്റില്‍ നിന്നുള്ള പ്രവേശനം 29-ന് രാവിലെ 10 മണിക്ക് പഠനവിഭാഗം ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

Follow us on

Related News