കണ്ണൂർ:സർവകലാശാല എൻവയോൺമെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 9746602652, 9946349800.
🌐കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എസ് സി വുഡ് സയൻസ് ആന്റ് ടെക്‌നോളജി (ഇന്റസ്ട്രി ലിങ്ക്ഡ്) പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സയൻസ് ബിരുദമുള്ള വിദ്യാർഥികൾ ആഗസ്ത് 1 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 :30 ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9496353817
🌐പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. ആന്ത്രോപോളജിക്ക് ഒ ബി എച്ച്, എസ് സി, എസ് ടി, മുസ്ലീം വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 27-7-2023 ന് രാവിലെ 10 മണിക്ക് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9447380663
🌐പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), ജോയിൻറ് എം എസ് സി ഫിസിക്സ് (വിത്ത് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകൾക്ക് എസ് സി /എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ 27/07/2023 ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പുതലവൻ മുൻപാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9447458499
🌐കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം.എസ്.സി മാത്തമാറ്റിക്കൽ സയൻസ് പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27 (വ്യാഴാഴ്ച) ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.
🌐കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27 (വ്യാഴാഴ്ച) ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.
🌐കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27 (വ്യാഴാഴ്ച) ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.
പഠന വകുപ്പുകളിലെ പ്രവേശനം
🌐പഠന വകുപ്പുകളിലെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികളുടെ അഡ്മിഷൻ 26/07/2023 മുതൽ നടത്തുന്നതാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ (എൽ എൽ എം പ്രോഗ്രാം ഒഴികെ), പഠന വകുപ്പുകളിൽ നിന്നും അറിയിപ്പ് ലഭിക്കുന്ന പക്ഷം, 26/07/2023 തീയതി മുതൽ സെലക്ഷൻ മെമ്മോയിൽ പറഞ്ഞ ഡോക്യൂമെന്റുകളുമായി അതാത് പഠനവകുപ്പിൽ അഡ്മിഷന് വേണ്ടി ഹാജരാകേണ്ടതാണ്.
അസൈൻമെന്റ്
നാലാം സെമസ്റ്റർ എം. എ. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2021, 2020 അഡ്മിഷനുകൾ) ഏപ്രിൽ 2023 സെഷൻ ഇൻറ്റേർണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ്, അനുബന്ധ രേഖകൾ സഹിതം 16/08/2023 (ബുധൻ) ന് വൈകുന്നേരം 4 മണിക്കകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്‌സൈറ്റിൽ നിന്നും അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം.
പ്രായോഗിക പരീക്ഷകൾ
🌐മൂന്നാം സെമസ്റ്റർ ബി. എസ് സി. ഹോട്ടല്‍ മാനേജ് മെന്‍റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് (റഗുലർ),നവംബര്‍ 2022 ന്‍റെ പ്രായോഗിക പരീക്ഷ, 2023 ആഗസ്ത് 01, 02 എന്നീ തീയതികളിലായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് കോളേജ്, തലശ്ശേരിയിൽ വച്ച് നടത്തുന്നതാണ് . ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
അദാലത്ത്
2019 -22 കാലയളവിലെ യു ജി , പി ജി പരീക്ഷകളുമായി ബന്ധപ്പെട്ട കേന്ദ്രീകൃത മൂല്യ നിർണ്ണയം നടത്തിയ അധ്യാപകരുടെ ബില്ലുകളിലെ അപാകതകൾ പരിഹരിച്ച് മൂല്യ നിർണ്ണയ ഫലം നൽകുന്നതിനായി , കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് (താവക്കര) ഓഗസ്റ്റ് 1 ചൊവ്വാഴ്ച അദാലത്ത് സംഘടിപ്പിക്കുന്നു വിവരങ്ങൾക്കായി ബന്ധപ്പെടുക 04972-715278
പുനർ മൂല്യ നിർണ്ണയ ഫലം
🌐അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ ഡിഗ്രി , (മെയ് 2022) പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
പരീക്ഷാഫലങ്ങൾ
🌐അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (നവംബർ 2022-സ്പെഷ്യൽ ) ആറാം സെമസ്റ്റർ (ഏപ്രിൽ 2023-സ്പെഷ്യൽ ) ബി കോം പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന , സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ, ഓഗസ്റ്റ് 5 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനിൽ സ്വീകരിക്കുന്നതാണ്.
🌐അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി (ന്യൂ ജനറേഷൻ പ്രോഗ്രാം ഉൾപ്പെടെ), കൗൺസലിങ് സൈക്കോളജി (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന / സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 05-08-2023 ,വൈകുന്നേരം 5 മണി വരെ.