തേഞ്ഞിപ്പലം:രണ്ടാം സെമസ്റ്റര്‍ ബിഎ മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 7ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
🌐നാലാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022, 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 7 വരെയും 180 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, മള്‍ട്ടിമീഡിയ, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021, 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 7 വരെയും 180 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലങൾ
🌐രണ്ടാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി (ഏപ്രില്‍ 2021), സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (ഏപ്രില്‍ 2022), മള്‍ട്ടി മീഡിയ (ഏപ്രില്‍ 2021, 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 5 വരെ അപേക്ഷിക്കാം.
🌐എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 10 വരെ അപേക്ഷിക്കാം.
🌐രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 10 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. കൊമേഴ്‌സ് മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
🌐ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ്.ഡബ്ല്യു., എം.എസ് സി. അപ്ലൈഡ് ജിയോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമറ്റിക്‌സ്, ഫിസിക്‌സ്, സുവോളജി, എം.കോം. നവംബര്‍ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.