പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

മാറ്റിവച്ച സ്പോട്ട് അഡ്മിഷന്‍ നാളെ, പിജി പ്രത്യേക അലോട്മെന്റ്: എംജി സർവകലാശാല വാർത്തകൾ

Jul 18, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചില്‍ പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ടവ ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നലെ(ജൂലൈ 18) നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ ഇന്ന് (ജൂലൈ 19)നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ജൂലൈ 19) രാവിലെ 11ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം.

പി.ജി ഏകജാലകം;സംവരണ വിഭാഗക്കാര്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് ലഭിച്ചവരും ഒന്നു മുതല്‍ മൂന്നുവരെ അലോട്ട്മെന്‍റുകളില്‍ താത്കാലിക പ്രവേശനമെടുത്തവരുമായ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ നാളെ(ജൂലൈ 20) വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ നേരിട്ട് ഹാജരായി സ്ഥിര പ്രവേശനം എടുക്കണം. ഈ സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.

Follow us on

Related News