പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സ്‌പോട്ട് അഡ്മിഷൻ, പരീക്ഷ എഴുതാം, എം.എസ്.ഡബ്ല്യു; സീറ്റൊഴിവ്: എംജി സർവകലാശാല വാർത്തകൾ

Jul 13, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻറ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്) അഞ്ചു വർഷ ഇൻറഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകളിൽ(202328) എസ്.സി,എസ്.ടി,ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ ഒഴിവുണ്ട്.

\"\"

സയൻസ് മുഖ്യ വിഷയമായി പഠിച്ച് പ്ലസ് ടൂ വിജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.ടി വിഭാഗം വിദ്യാർഥികളുടെ അഭാവത്തിൽ എസ്.സി വിഭാഗത്തിൽനിന്നുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടൂ സർട്ടിഫിക്കറ്റുകൾ, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സഹിതം ജൂലൈ 18ന് രാവിലെ 10.30ന് സർവകലാശാലാ കാമ്പസിലെ ഐ.ഐ.ആർ.ബി.എസിൽ എത്തണം. ഫോൺ: 9567544740. ഇ-മെയിൽ: iirbs@mgu.ac.in

\"\"

എം.എസ്.ഡബ്ല്യു; സീറ്റൊഴിവ്,
എം.ജി. സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) പുതിയതായി തുടങ്ങിയ എം.എസ്.ഡബ്ല്യു കോഴ്‌സിൽ അംഗപരിമിതർക്കായി സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന്(ജൂലൈ 14) ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപ് ഐ.യു.സി.ഡി.എസിൽ എത്തണം. ഫോൺ:0481 2731580.

അഡീഷണൽ ഇലക്ടീവ് വിദ്യാർഥികൾക്കും പരീക്ഷ എഴുതാം

ജൂലൈ 20ന് തുടങ്ങുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ(സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയോടൊപ്പം 2022 അഡ്മിഷൻ അഡീഷണൽ ഇലക്ടീവ് വിദ്യാർഥികൾക്കും പരീക്ഷ എഴുതാം.

\"\"

Follow us on

Related News