SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
തിരുവനന്തപുരം:കേരള സർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ
എം.എഫ്.എ. (പെയിന്റിംഗ് ആന്റ് കൾച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂലൈ 29 വരെ അപേക്ഷിക്കാം.
ഓൺലൈൻ ക്ലാസുകൾ
നാലാം സെമസ്റ്റർ യു.ജി. പ്രോഗ്രാമുകളുടെ ഓൺലൈൻ ക്ലാസ്സുകൾ കേരളസർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നാലാം സെമസ്റ്റർ ബി.എ./ബി.കോം./ബി.ബി.എ. (2021 അഡ്മിഷൻ) യു.ജി. പ്രോഗ്രാമുകളുടെ ഓൺലൈൻ
ക്ലാസ്സുകൾ 2023 ജൂലൈ 15 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ http://ideku.net ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (റെഗുലർ – 2022 അഡ്മിഷൻ 2020 സ്കീം, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ) പരീക്ഷാ രജിസ്ട്രേഷൻ 2023 ജൂലൈ 15 ന് ആരംഭിക്കുന്നു. പിഴകൂടാതെ ജൂലൈ 22 വരെയും 150 രൂപ പിഴയോടെ ജൂലൈ 26 വരെയും 400 രൂപ പിഴയോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2023 ജൂലൈ 24 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ
പഞ്ചവത്സര എൽ.എൽ.ബി., സെപ്റ്റംബർ 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി., സെപ്റ്റംബർ 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി., ഒക്ടോബർ 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ
പഞ്ചവത്സര എൽ.എൽ.ബി. (2011 – 2012 അഡ്മിഷന് മുൻപുള്ളത് (മേഴ്സി ചാൻസ് പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.