SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2023 ജൂലൈ 15 മുതല്‍ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂലൈ 29 വരേയും,
335/- രൂപ സൂപ്പർ ഫൈനോടുകൂടി ഓഗസ്റ്റ് ഒന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ
2023 ഓഗസ്റ്റ് 3നാരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി
സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2023 ജൂലൈ 20 വരെ ഓൺലൈനായി
രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി
ജൂലൈ 24 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂലൈ 25 വരേയും
ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫസ്റ്റ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ
ജൂലൈ 2023 – തിയറി പരീക്ഷാ തിയതി
2023 ജൂലൈ 31 മുതൽ ഓഗസ്റ്റ് 11 വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഫസ്റ്റ്
പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി
പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ
2023 ജൂലൈ 24 മുതൽ ഓഗസ്റ്റ് 2 വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം
സെമസ്റ്റർ എം ഫാം ഫാർമക്കോഗ്നസി ആൻഡ് ഫൈറ്റോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) തിയറി പരീക്ഷ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2017 & 2019 സ്കീം)
തിയറി പരീക്ഷ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്സ് ഡിഗ്രി സപ്ലിമെന്‍ററി (2019 & 2017 സ്കീം) തിയറി പരീക്ഷ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) തിയറി
പരീക്ഷ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമക്കോളജി ഡിഗ്രി സപ്ലിമെന്‍ററി (2017
സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ എം എ എസ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ
2023 ഓഗസ്റ്റ് ഒന്ന് മുതൽ 16 വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം
വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി
സപ്ലിമെന്‍ററി പരീക്ഷ ഓഗസ്റ്റ് 2023 – തിയറി പരീക്ഷാ തിയതി 2023 ഓഗസ്റ്റ് 16 മുതൽ 21 വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം
വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2014
& 2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.