editorial@schoolvartha.com | markeiting@schoolvartha.com

മെഡിക്കൽ പ്രവേശനം: കോഴ്‌സുകൾ കൂട്ടിച്ചേർക്കാനും നീറ്റ് സ്‌കോർ സമർപ്പിക്കാനും അവസരം

Jul 6, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചതിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയാത്ത വിദ്യാർഥിൾക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും നീറ്റ് യു.ജി. സ്‌കോർ സമർപ്പിക്കുന്നതിനും അവസരം നൽകുന്നു.

\"\"

കീം 2023 മുഖേന എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരമുണ്ട്.

\"\"

NTA നടത്തിയ നീറ്റ് യു.ജി. 2023 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും നീറ്റ് യു.ജി.സ്‌കോർ സമർപ്പിക്കുന്നതിനും ജൂലൈ 7 ന് വൈകീട്ട് നാലു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300

\"\"

Follow us on

Related News