SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 7നകം മാന്റേറ്ററി ഫീസടച്ച ശേഷം കോളേജുകളില്‍ താല്‍ക്കാലിക/സ്ഥിര പ്രവേശനം എടുത്ത് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതാണ്. എസ്.സി., എസ്.ടി. തുടങ്ങി വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയുമാണ് മാന്റേറ്ററി ഫീസടയ്‌ക്കേണ്ടത്. ഒന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട് മാന്റേറ്ററി ഫീസടച്ചവര്‍ വീണ്ടു അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
