പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെപുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാംപ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരംജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കംപുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

എംജിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം, ഹ്രസ്വകാല കോഴ്‌സുകൾ

Jul 1, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം:എംജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യു ജൂലൈ ആറിന് നടക്കും. രാവിലെ 11ന് വൈസ് ചാൻസലറുടെ ചേംബറിലാണ് ഇൻറർവ്യൂ. കെമിസ്ട്രിയിലോ പോളിമർ കെമിസ്ട്രിയിലോ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻറ് ക്ലാസ് ബിരുദാനന്തര ബിരുദവും ഈ മേഖലയിൽ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.

\"\"

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 15000 രൂപ. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്(പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് അനുവദിക്കും).
താൽപര്യമുള്ളവർ അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, നോൺ ക്രീമിലെയർ, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ജൂലൈ ആറിന് രാവിലെ 10ന് സർവകലാശാല അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലെ എഡി.എ 5 സെക്ഷനിൽ ഹാജരാകണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

ഹ്രസ്വകാല കോഴ്‌സുകൾ; ജൂലൈ 15 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്(ഡി.എ.എസ്.പി) നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഇൻറർനെറ്റ് പ്രോഗ്രാമിംഗ് ആൻറ് വെബ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ വെയ്സ്റ്റ് മാനേജ്‌മെൻറ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് ഡേറ്റാ അനാലിസിസ് യൂസിംഗ് ടാലി ഇ.ആർ.പി ആൻറ് എം.എസ് എക്‌സൽ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻ ടാക്‌സേഷൻ എന്നീ റെഗുലർ പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി വിജയിച്ചവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് http://dasp.mgu.ac.in, എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇ-മെയിൽ: dasp@mgu.ac.in, ഫോൺ: 8078786798

\"\"

Follow us on

Related News