പ്രധാന വാർത്തകൾ
തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻമാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടിബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾകായികതാരങ്ങള്‍ക്ക് വേണ്ടത് നിരന്തര പരിശീലനമെന്ന് ജോണ്‍ ഗ്രിഗറി: കാലിക്കറ്റ് കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചുഎംജി സര്‍വകലാശാലയിലെ എന്‍എസ്എസിന് ഇനി നാടന്‍പാട്ട് സംഘവുംസെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രികേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾസെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ നിയമനം: ആകെ 39481 ഒഴിവുകൾബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെമുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

എംജി സർവകലാശാലയിൽ താത്കാലിക അധ്യാപകരുടെ നിയമനം:സോഫ്റ്റ് വെയർ ഡവലപ്പർമാർക്കും അവസരം

Jul 1, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ ഗസ്റ്റ് / കരാർ ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അക്കാദമിക വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. വർഷാന്ത്യ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സേവനം രണ്ടു വർഷം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.
യു.ജി.സി ചട്ടങ്ങൾപ്രകാരം യോഗ്യതയുള്ളവർക്കാണ് അവസരം. കോളജുകളിൽ നിന്നും സർവകലാശാലകളിൽനിന്നും വിരമിച്ചവരെയും പരിഗണിക്കും. പ്രായം 2023 ജനുവരി ഒന്നിന് 70 വയസിൽ കവിയരുത്.
യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപയാണ് പ്രതിഫലം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഈ വിഭാഗത്തിലുള്ളവർക്ക് പ്രതിദിനം 1600 രൂപയും പ്രതിമാസം പരമാവധി 40000 രൂപയുമായിരിക്കും പ്രതിഫലം.

\"\"


താൽപര്യമുള്ളവർ അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, നോൺ ക്രീമിലെയർ, അധിക യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം – 686 560 എന്ന വിലാസത്തിൽ ജൂലൈ പത്തിന് വൈകുന്നേരം 4.30 ന് മുൻപ് ലഭിക്കത്തക്ക വിധം അയയ്കണം.
വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

\"\"

കരാർ നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയിൽ സോഫ്റ്റ് വെയർ ഡവലപ്പർ (ഫ്രഷർ), സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ തസ്തികകളിൽ താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

\"\"

Follow us on

Related News