SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കണ്ണൂർ:2024 -25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് നാലുവർഷ ബിരുദം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അക്കാദമിക സമൂഹവുമായി നേരിട്ട് ചർച്ച ചെയ്യുന്നതിന് ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ജൂലൈ 3 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ സർവകലാശാല സന്ദർശിക്കും. സർവകലാശാല ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, വിവിധ വിഷയ വിദഗ്ദർ, അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പാൾമാർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി മന്ത്രി സംവദിക്കും.