SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ ബിരുദപഠനത്തിന് പ്രവേശനം നേടി 1, 2, 3, 4 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളില്‍ 2017, 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതിനു ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കും എസ്.ഡി.ഇ.-യില്‍ അഞ്ചാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 10. ഫോണ്‍ 0494 2407356, 2400288.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂലൈ 3 മുതല്‍ 7 വരെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ബി.വോക്. ഫുഡ്‌സയന്‍സ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 13 വരെ അപേക്ഷിക്കാം.
എം.എ. സംസ്‌കൃതം, മലയാളം വൈവ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ ജൂലൈ 5-ന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ നടക്കും.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ വൈവ ജൂലൈ 6, 7 തീയതികളില്‍ തൃശൂര്‍ കേരള വര്‍മ കോളേജിലും 10-ന് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നടക്കും.
ഇന്റര്‍സോണ്‍ ഒരുക്കങ്ങള്‍ തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ജൂലൈ 12, 13, 14, 15, 16 തിയ്യതികളിലായി നടക്കുന്ന ഇന്റര്‍ സോണ്‍ കലോത്സവ നടത്തിപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. ലൈറ്റ്, സൗണ്ട്, ഫുഡ്, പ്രിന്റ്, സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍
എന്നീ പ്രവൃത്തികള്‍ക്ക് വ്യത്യസ്ത ടെന്ററുകള്‍ ക്ഷണിച്ചു. ടെന്ററുകള്‍ ജൂലൈ 4-ന് വൈകീട്ട് 3 മണിക്ക് മുന്‍പായി താഴെ കാണുന്ന വിലാസത്തില്‍ അയക്കണം. ജൂലൈ 4-നു വൈകീട്ട് 4-ന് ടെന്‍ഡര്‍ ഓപ്പണ്‍ ആകുന്നതാണ്. അയക്കേണ്ട വിലാസം സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ 2022-23. ഫോണ്‍: 9846848322.
യുനസ്‌കോ ചെയര്‍ \’ജ്ഞാനദീപം\’
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനസ്‌കോ ചെയര്‍ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പരിപാടിയായ \’ജ്ഞാനദീപം\’ ജൂലൈ 1-ന് കാസര്‍ഗോഡ് പരവനടുക്കത്തെ ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. കസര്‍ഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എം. മല്ലിക പരിപാടി ഉദ്ഘാടനം ചെയ്യും.